സംയോജന സാധ്യതകള്‍
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രത്യേക ഊന്നല്‍ നല്കുന്ന മേഖലയാണ് വിവിധ വകുപ്പുകളുമായുള്ള സംയോജനം. കൃഷി, സാമൂഹ്യനീതി വകുപ്പ്, ക്ഷീരവികസന വകുപ്പ്, വനം-വന്യജീവി വകുപ്പ്, പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ്, ഹരിതക്കരളം മിഷൻ, ലൈഫ് മിഷൻ, കുടുംബശ്രീ മിഷൻ, ഹോർട്ടികൾച്ചർ മിഷൻ, ശുചിത്വ മിഷൻ, കെഎസ്ആർഡിഎ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതലായ വകുപ്പുകളുടെ/ഏജന്‍സികളുടെ വിവിധ പദ്ധതികളുമായി തൊഴിലുറപ്പ് പദ്ധതി സംയോജിപ്പിക്കുന്നു. ഇതിനായി ജില്ലാതലത്തിൽ സ്വീകരിക്കുന്ന പ്രവർത്തന പദ്ധതി ഇപ്രകാരമാണ്: –
- ജില്ലാതല ഉദ്യോഗസ്ഥരുമായി പ്രാഥമിക കൂടിക്കാഴ്ച
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അനുവദനീയമായ സംയോജന സാധ്യതകളും പ്രവർത്തനങ്ങളും വിശദീകരിക്കുക
- പ്രാഥമിക ചർച്ചകൾക്ക് ശേഷം അനുയോജ്യരായ പങ്കാളികളെ തിരിച്ചറിയുക
- പ്രോജക്ടിന് കീഴിലുള്ള ഓരോ ഘടക പ്രവർത്തനങ്ങളും ഫണ്ടുകളുടെ ഉറവിടവും വികസിപ്പിക്കുന്നതിനായി വിവിധ തലങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുക.
- ജില്ലാ വകുപ്പ് മേധാവികൾ സംയുക്തമായി ചര്‍ച്ച ചെയ്ത് പദ്ധതികള്‍ അന്തിമമാക്കുക
- സംയോജന സാധ്യത ഉള്ള പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നതിനായി സമയക്രമം നിശ്ചയിച്ച് വാർഷിക ലേബര്‍ ബജറ്റിന്റെയും പദ്ധതികളുടെ ഷെൽഫിന്റെയും ഭാഗമാക്കുക