വിഭാഗം I. പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട പൊതു പ്രവൃത്തികൾ

  • ജല സംരക്ഷണ പ്രവൃത്തികൾ - കിണറുകൾ, കുളങ്ങൾ തുടങ്ങിയ കുടിവെള്ള സ്രോതസ്സുകൾ, തടയണകൾ, അടിയണകൾ, ചെക്ക് ഡാമുകൾ, സ്റ്റോപ്പു ഡാമുകൾ, മഴവെള്ള സംഭരണികൾ തുടങ്ങിയവ.
  • നീർത്തട പരിപാലന പ്രവൃത്തികൾ - കോണ്ടൂർ ബണ്ടുകൾ, കോണ്ടൂർ ട്രഞ്ചുകൾ, മഴക്കുഴികൾ, കൽത്തടയണകൾ, ഗാബിയൺ ബണ്ടുകൾ, നീരുറവയുടെ പരിപോഷണ പ്രവൃത്തികൾ.
  • ചെറുകിട ജലസേചന പ്രവൃത്തികൾ
  • പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ
  • മരങ്ങൾ വച്ച് പിടിപ്പിക്കലും വനവൽക്കരണവും
  • തീറ്റപ്പുല്‍കൃഷി
  • മുള, റബ്ബര്‍, തെങ്ങ് പ്ലാന്റെഷന്‍ പ്രവൃത്തികള്‍
  • പൊതുഭൂമിയിലെ ഭൂവികസന പ്രവർത്തികൾ

വിഭാഗം II. വ്യക്തിഗത ആസ്തികളും പൊതു ആസ്തികളും

  • ഷെഡ്യൂള്‍ I-ലെ ഖണ്ഡിക 5-ല്‍ പരാമര്‍ശിച്ചിട്ടുള്ള കുടുംബങ്ങളുടെ ഭൂമികളുടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കാനുതകുന്ന പ്രവൃത്തികൾ ഭൂവികസനം - കിണറുകൾ, കുളങ്ങൾ, ജലകൊയ്തു നിർമ്മിതികൾ.
  • ഹോർട്ടികൾച്ചർ, പട്ട്നൂൽകൃഷി, തോട്ടവിള, ഫാം ഫോറസ്റ്റ്ട്രി തുടങ്ങിയ ഉപജീവനാസ്തികൾ.
  • ഷെഡ്യൂള്‍ I-ലെ ഖണ്ഡിക 5-ല്‍ പരാമര്‍ശിച്ചിട്ടുള്ള കുടുംബങ്ങളുടെ തരിശുഭൂമി വികസിപ്പിച്ച് കൃഷിക്ക് ഉപയുക്തമാക്കുന്ന പ്രവൃത്തികൾ
  • തീറ്റപ്പുല്‍കൃഷി
  • മുള, റബ്ബര്‍, തെങ്ങ് പ്ലാന്റെഷന്‍ പ്രവൃത്തികള്‍
  • മൃഗസംരക്ഷണ പ്രവൃത്തികൾ - കാലിത്തൊഴുത്ത്, ആട്ടിൻകൂട്, പന്നിക്കൂട്, കോഴിക്കൂട്
  • പൊതു കുളങ്ങളിൽ മത്സ്യം വളർത്തൽ, മത്സ്യം ഉണക്കി സൂക്ഷിക്കുന്നതിനുള്ള കേന്ദ്രങ്ങൾ
  • ജൈവ വളനിർമ്മാണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളായ  വെര്‍മി – നടെപ്പ് കംപോസ്റ്റിംഗ് പ്രവൃത്തികള്‍

വിഭാഗം III. സ്വയം സഹായ സംഘങ്ങൾക്കുള്ള പൊതു ആസ്തികൾ

  • കാർഷിക വിളകളുടെ സംഭരണ കേന്രം. ജൈവ വളനിർമ്മാണത്തിനുള്ള അടിസ്ഥാന സൗകര്യം
  • ഉപജീവനപ്രവർത്തനങ്ങൾക്കുള്ള വർക്ക് ഷെഡ്ഡുകൾ

വിഭാഗം IV. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ

  • ഗ്രാമീണ ശുചിത്വ പ്രവൃത്തികൾ - വ്യക്തിഗത ടോയ്ലറ്റ്, അങ്കണവാടി സ്കൂൾ ടേയ്ലറ്റുകൾ, പൊതു ടോയ്ലറ്റുകൾ
  • ഓടകൾ, കലുങ്കുകൾ ഉൾപ്പെടെയുള്ള ഗ്രാമീണ റോഡുകൾ
  • കളിസ്ഥലങ്ങൾ
  • ജലനിർഗ്ഗമന ഓടകൾ, സ്റ്റോം വാട്ടർ ഡ്രയിനുകൾ തുടങ്ങിയ വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികൾ
  • ഭക്ഷ്യധാന്യ സംഭരണികൾ
  • തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ചിട്ടുള്ള ആസ്തികുളുടെ അറ്റകുറ്റപ്പണികൾ.
  • സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റു പ്രവൃത്തികൾ.