പദ്ധതിയെ സംബന്ധിച്ച്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005- ല്‍ വിജ്ഞാപനം ചെയ്തു. ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷം ഏറ്റവും കുറഞ്ഞത് 100 ദിവസത്തെ അവിദഗ്ദ്ധ തൊഴില്‍ ദിനങ്ങള്‍ ആവശ്യാധിഷ്ഠിതമായി പ്രദാനം ചെയ്യുകയും അതുവഴി ദരിദ്രരരുടെ ഉപജീവനത്തിനുള്ള  വിഭവാടിത്തറ ശക്തിപ്പെടുത്തുതിനുള്ള നിശ്ചിത ഗുണമേന്മയും ഈടുറ്റതുമായ ഉല്പാദനക്ഷമമായ ആസ്തികള്‍ സൃഷ്ടിക്കുകയുമാണ് ഈ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം.  തൊഴില്‍ ഒരു അവകാശമായി അംഗീകരിച്ച് തൊഴില്‍ ആവശ്യപ്പെടുമ്പോള്‍ ലഭിക്കുുന്നു. പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങള്‍ ചുവടെ ചേര്‍ത്തിട്ടുള്ളവയാണ്.

 1. ഗ്രാമപ്രദേശങ്ങളില്‍ അധിവസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം 100 ദിവസത്തില്‍ കുറയാത്ത അവിദഗ്ദ്ധ കായിക തൊഴില്‍ ആവശ്യാനുസരണം ഉറപ്പാക്കുകയും, അതുവഴി നിഷ്കര്‍ഷിക്കപ്പെട്ട ഗുണമേന്മയുളളതും, സ്ഥായിയായിട്ടുളളതുമായ ഉല്പാദനക്ഷമമായ ആസ്തികള്‍ സൃഷ്ടിക്കുക
 2. ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുക
 3. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ കുടുംബങ്ങളെയും പദ്ധതിയില്‍ ഉള്‍ച്ചേര്‍ക്കുക
 4. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക

പദ്ധതിയുടെ ഒന്നാം ഘട്ടം 2006 ഫെബ്രുവരി 2 ന് രാജ്യത്തെ 200 ജില്ലകളിൽ ആരംഭിച്ചു.  പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വയനാട്, പാലക്കാട് ജില്ലകളെ ഉൾപ്പെടുത്തി. തുടർന്ന്, 1.4.2007 -ല്‍ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ ഇടുക്കി, കാസർഗോഡ് ജില്ലകളെ ഉൾപ്പെടുത്തി. 1.4.2008 മുതല്‍ സംസ്ഥാനത്തെ ശേഷിക്കുന്ന ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു.

പദ്ധതി നടപ്പാക്കുന്നതിൽ ഗുണനിലവാരവും ഉത്തരവാദിത്തവും ഉറപ്പാക്കാൻ തുടക്കം മുതൽ തന്നെ സംസ്ഥാനം നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്: -

 1. സംസ്ഥാനത്ത് പദ്ധതി പൂര്‍ണ്ണമായും നടപ്പാക്കുന്നത് ഗ്രാമപഞ്ചായത്ത് തലത്തിലാണ്
 2. േതനം തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി ഓരോ തൊഴിലാളിയും ഒരു ബാങ്ക് / പോസ്റ്റ് ഓഫീസ് / സഹകരണ ബാങ്ക് അക്കൗണ്ട് തുറക്കേണ്ടതുണ്ട്.
 3. ദ്ധതി നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഓരോ വാർഡിലും വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (വി & എംസി) ഉണ്ട്.
 4. ദ്ധതിയുടെ ഗ്രാമപഞ്ചായത്ത്തല  രജിസ്ട്രേഷൻ ഓഫീസര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ്. പദ്ധതി നടപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അസിസ്റ്റന്റ് സെക്രട്ടറി സഹായിക്കുന്നു. കൂടാതെ, ഗ്രാമപഞ്ചായത്തിലെ ഒരു അക്കൗണ്ടന്റും ഒരു സെക്ഷൻ ക്ലാര്‍ക്കും  പദ്ധതിയുടെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. ഇത് കൂടാതെ, ഓരോ ഗ്രാമപഞ്ചായത്തിലും രണ്ട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുണ്ട്, അവരും പദ്ധതി നടപ്പാക്കുന്നതിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സഹായിക്കുന്നു. ഇതിനു പുറമേ ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റുമാർ, എഞ്ചിനീയർമാർ / ഓവര്‍സീയര്‍മാര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കരാർ ജീവനക്കാരുടെ തിരഞ്ഞെടുപ്പ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന് മേൽ നിക്ഷിപ്തമാണ്.
 5. നൂറു ശതമാനം മേറ്റുമാരും സ്ത്രീകളാണ്
 6. പരിശീലന പരിപാടികൾ നടത്തുന്നതിനായി  സംസ്ഥാനത്തെ പ്രധാന പരിശീലന സ്ഥാപനങ്ങളായ കില, ഇടിസി, ഐ‌എം‌ജി മുതലായവയുടെ സേവനങ്ങൾ ഒരു കാസ്കേഡിംഗ് രീതിയിൽ ഉപയോഗിക്കുന്നു. പദ്ധതിയെക്കുറിച്ച് ഗ്രാമീണ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് സ്വാശ്രയ ഗ്രൂപ്പുകളുടെയും (കുടുംബശ്രീ) അയൽ‌ഗ്രൂപ്പുകളുടെയും സേവനം ഉപയോഗിക്കുന്നുണ്ട്.
 7. ഗ്രാമപഞ്ചായത്തുകളുടെ ഉത്തരവാദിത്തങ്ങളും തൊഴിലാളികൾക്ക് ലഭ്യമായ സേവനങ്ങളും പരസ്യപ്പെടുത്തുന്നതിനായി പൌരാവകാശ രേഖ പ്രസിദ്ധീകരിക്കുവാന്‍ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 8. പ്രവൃത്തികളുടെ എല്ലാ എസ്റ്റിമേറ്റുകളും സാധാരണക്കാര്‍ക്ക്മനസിലാകുന്ന തരത്തില്‍ പ്രാദേശിക ഭാഷയിൽ തയ്യാറാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 9. പദ്ധതിയുടെ കീഴിലുള്ള പരാതി പരിഹാര മാര്‍ഗങ്ങള്‍ സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 10. എല്ലാ ജില്ലകളിലും സംസ്ഥാന മിഷനിലും ഹെൽപ്പ് ലൈൻ ലഭ്യമാണ്
 11. ലേബര്‍ ബജറ്റും പദ്ധതികളുടെ ഷെൽഫ് ഒഫ് പ്രോജക്ടും തയ്യാറാക്കുന്ന പ്രക്രിയ അയൽക്കൂട്ട തലത്തില്‍  നിന്ന് ആരംഭിക്കുന്ന സവിശേഷ രീതി സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.