പരിശീലനം / വിവര-വിജ്ഞാന വ്യാപനം

അവകാശങ്ങൾ അടിസ്ഥാനമാക്കി ഈടുറ്റ ആസ്തികൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമീണ ജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ ഒഴിവാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നിവ നിര്‍വ്വഹിക്കുവാന്‍ കഴിയും. ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ മനുഷ്യശേഷി ആവശ്യമാണ്. പദ്ധതിയുടെ മെച്ചപ്പെട്ട നടത്തിപ്പിനും കൃത്യസമയത്ത് പദ്ധതിയുടെ ഫലങ്ങള്‍ നിരീക്ഷിക്കുന്നതിനും ഈ മനുഷ്യശേഷി വികസിപ്പിക്കേണ്ടതുണ്ട്. പദ്ധതിയുടെ ലക്ഷ്യങ്ങള്‍, മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ, അനുവദനീയമായ പ്രവൃത്തികള്‍, എന്നിവ  പരിചയപ്പെടുത്തി, ആവശ്യമായ വിഭവങ്ങൾ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സ്ഥാപനവൽക്കരിക്കുന്നതിനുമുള്ള ചലനാത്മക പ്രക്രിയയാണ് പരിശീലനവും വിവര-വിജ്ഞാന വ്യാപനവും. പദ്ധതിയുടെ വിവിധ ശ്രേണികളിലുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും അറിവും കഴിവുകളും മെച്ചപ്പെടുത്തുന്നതിനും പദ്ധതിയില്‍ പ്രവൃത്തിക്കുന്ന ഗ്രാമീണ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയും പരിശീലനങ്ങളും, വിവര-വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും ഓരോ വർഷവും ഏറ്റെടുക്കുന്നു.