സംയോജന സാധ്യതകള്‍

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്ന മേഖലയാണ് വിവിധ വകുപ്പുകളുമായുള്ള സംയോജനം. കൃഷി, സാമൂഹ്യനീതി വകുപ്പ്, ക്ഷീരവികസന വകുപ്പ്, വനം-വന്യജീവി വകുപ്പ്, പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ്, ഹരിതക്കരളം മിഷൻ, ലൈഫ് മിഷൻ, കുടുംബശ്രീ മിഷൻ, ഹോർട്ടികൾച്ചർ മിഷൻ, ശുചിത്വ മിഷൻ, കെഎസ്ആർഡിഎ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതലായ വകുപ്പുകളുടെ/ഏജന്‍സികളുടെ വിവിധ പദ്ധതികളുമായി തൊഴിലുറപ്പ് പദ്ധതി സംയോജിപ്പിക്കുന്നു. ഇതിനായി ജില്ലാതലത്തിൽ സ്വീകരിക്കുന്ന പ്രവർത്തന പദ്ധതി ഇപ്രകാരമാണ്: –

  1. ജില്ലാതല ഉദ്യോഗസ്ഥരുമായി പ്രാഥമിക കൂടിക്കാഴ്ച
  2. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അനുവദനീയമായ സംയോജന സാധ്യതകളും പ്രവർത്തനങ്ങളും വിശദീകരിക്കുക
  3. പ്രാഥമിക ചർച്ചകൾക്ക് ശേഷം അനുയോജ്യരായ പങ്കാളികളെ തിരിച്ചറിയുക
  4. പ്രോജക്ടിന് കീഴിലുള്ള ഓരോ ഘടക പ്രവർത്തനങ്ങളും ഫണ്ടുകളുടെ ഉറവിടവും വികസിപ്പിക്കുന്നതിനായി വിവിധ തലങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുക.
  5. ജില്ലാ വകുപ്പ് മേധാവികൾ സംയുക്തമായി ചര്‍ച്ച ചെയ്ത് പദ്ധതികള്‍ അന്തിമമാക്കുക
  6. സംയോജന സാധ്യത ഉള്ള പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നതിനായി സമയക്രമം നിശ്ചയിച്ച് വാർഷിക ലേബര്‍ ബജറ്റിന്റെയും പദ്ധതികളുടെ ഷെൽഫിന്റെയും ഭാഗമാക്കുക